Latest News
Loading...

ബിഷപ്പായി 5 വർഷം പൂർത്തികരിച്ച് ബിഷപ്പ് റൈറ്റ്. റവ. വി.എസ് ഫ്രാൻസിസ്



സി എസ് ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റൈറ്റ്. റവ. വി.എസ് ഫ്രാൻസിസ് ഇടയ പരിപാലനത്തിന്റെ 5 വർഷം പൂർത്തീകരിച്ചു.   എച്ച് ആർ ഡി റ്റി സെൻറർ മേലുകാവ് മറ്റത്ത് വെച്ച് നടത്തിയ സ്തോത്ര പ്രാർത്ഥനയിൽ ഈസ്റ്റ് കേരള മഹായിടവക ഓഫീസേഴ്സ്, അച്ചന്മാർ, സഭാ ശുശ്രൂഷകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. മഹായിടവകയുടെ വൈദിക സെക്രട്ടറി റവ. ടി.ജെ ബിജോയ്, മഹായിടവക ട്രഷറർ റവ. പി സി മാത്യുക്കുട്ടി, അത്മായ
 സെക്രട്ടറി  വർഗീസ് ജോർജ് . പി , റവ. സൈമൺ പി.ജോർജ് , കോളജ് ബർ സാർ , ഇവാഞ്ചലിസ്റ്റ് എം.എസ് സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ അറിയിച്ചു. 







ഈസ്റ്റ് കേരള മഹായിടവകയുടെ ത്രി മുഖ ലക്ഷ്യങ്ങളായ സുവിശേഷികരണം, ഇടയപരിപാലനം, വികസനം എന്നീ കാര്യങ്ങളിൽ കഴിഞ്ഞ 5 വർഷം ഉണ്ടായ നേട്ടങ്ങളേക്കുറിച്ച്ആശംസകളർപ്പിച്ച് സംസാരിച്ചവർ അനുസ്മരിച്ചു . ഇപ്പോൾ കൊല്ലം, കൊട്ടാരക്കര മഹായിടവകയുടെ ചുമതല, കെ യു റ്റി സെമിനാരി കൗൺസിൽ വൈസ് പ്രസിഡൻറ് എന്നീ പദവികളിലും തിരുമേനി പ്രവർത്തിക്കുന്നു.


 അനുമോദന യോഗത്തിൽ ബിഷപ്പിന്റെ സഹധർമ്മിണി മിസ്സിസ് ഡാർലി ഫ്രാൻസിസും പങ്കെടുത്തു. സാമ്പ്രദായിക രീതിയിലുള്ള ഒരു വൈദികൻ പോലും ആകുവാൻ ആഗ്രഹിച്ചിട്ടില്ല എന്നും ദൈവിക ശബ്ദത്തിന് കാതുകൊടുത്ത് അനുസരണത്തിന്റെ പാത സ്വീകരിക്കുക മാത്രമാണ് താൻ എന്നും ചെയ്തിട്ടുള്ളതെന്നും കഴിഞ്ഞ 5 വർഷമായി ബിഷപ്പായി ശുശ്രൂഷ ചെയ്യാൻ ലഭിച്ച അവസരം ദൈവിക അനുഗ്രഹമായി കരുതുന്നുവെന്നും തിരുമേനി മറുപടി പ്രസംഗത്തിൽ പറഞ്ഞു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments