Latest News
Loading...

പാലാ നഗരസഭാ ചെയർമാന്റെ കാറിനു പിന്നിൽ ബസ് ഇടിച്ചു



പാലാ നഗരസഭാ ചെയർമാന്റെ വാഹനത്തിന്റെ പിന്നിൽ ബസ് ഇടിച്ച് അപകടം. പാലാ മാർക്കറ്റ് കോംപ്ലക്സിന് മുമ്പിൽ വെച്ചായിരുന്നു അപകടം. പാലാ രാമപുരം റൂട്ടിൽ ഓടുന്ന ദേവമാതാ ബസ് ആണ് ചെയർമാൻ്റെ വാഹനത്തിന് പിന്നിൽ ഇടിച്ചത്.




ചെയർമാൻ ഷാജു തുരുത്തനെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെയർമാന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രാവിലെ മുനിസിപ്പൽ ഓഫീസിലേക്ക് വരുമ്പോഴായിരുന്നു അപകടം. പാലാ ട്രാഫിക് എസ്. ഐ. ബി. സുരേഷ് കുമാറും സംഘവും ഉടൻ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments