Latest News
Loading...

അടിയന്തര പ്രമേയങ്ങളല്ല അടിയന്തര ഇടപെടലുകളാണ് വേണ്ടതെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്



കാര്‍ഷിക മേഖലയെ കുറിച്ച് നിയമസഭയില്‍ അടിയന്തര പ്രമേയങ്ങളല്ല അടിയന്തര ഇടപെടലുകളാണ് വേണ്ടതെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. അത് രാഷ്ട്രീയക്കാരുടെ മാത്രം ഉത്തരവാദിത്വമല്ല. വിലക്കയറ്റത്തിന് ശാശ്വതമായ പരിഹാരം  സാധ്യമാകുന്നിടത്തെല്ലാം കൃഷി ചെയ്യുക എന്നതാണ്. പല രോഗങ്ങള്‍ക്കും കാരണം ഭക്ഷണവും ജീവിതശൈലിയുമാണ്. ബാഹ്യസൗന്ദര്യത്തിന് പണം മുടക്കുന്നവര്‍ ആരോഗ്യത്തിന് പരിഗണന നല്കുന്നില്ല. ഈ രണ്ട് കാര്യങ്ങള്‍ കണക്കിലെടുത്ത് നമ്മള്‍ കൃഷിയിലേയ്ക്ക് ശ്രദ്ധിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും മന്ത്രി പറഞ്ഞു. ഭരണങ്ങാനത്ത് ഇന്‍ഗ്രോണ്‍ അഗ്രി പ്രൊഡ്യൂസര്‍ കമ്പനിയുടെ ഹൈഡ്രോപോണിക്‌സ് വെജിറ്റബിള്‍ ഫാം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 



കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത് കാര്‍ഷികരംഗത്താണ്. കാലാവസ്ഥയെ ആശ്രയിച്ചാണ് കൃഷികളെല്ലാം മുന്നോട്ട് പോകുന്നത്. അത് കര്‍ഷകനെ മാത്രമല്ല ബാധിക്കുന്നത്. പച്ചക്കറിവില ഉയരുന്നതിനും അത് സമൂഹത്തെ ഒന്നാകെ ബാധിക്കുന്നതിനും കാരണമാകും. 




കൃഷിയുടെ നൂതന അറിവുകളെ കുറിച്ച് വിദ്യാര്‍ത്ഥികളിലെത്തിക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.  സിലബസിന്റെ ഭാഗമാക്കുന്നതും ആലോചിക്കും. വിഷരഹിതമായ, ഇലക്കറികള്‍ കൂടുല്‍ ഉള്‍പ്പെടുത്തിയുള്ള ഭക്ഷണത്തിന്, ലാഭകരമായി കൃഷി കൊണ്ടുപോകുന്നതിനും ഹൈഡ്രോപോണിക്‌സ് രീതി ഉപകരിക്കുമെന്നും മന്ത്രി പറഞ്ഞു. 



യോഗത്തില്‍ മാണി സി കാപ്പന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജോസ് കെ മാണി എംപി ആദ്യ വില്‍പ്പന നിര്‍വഹിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്ക് പാലാ ബ്രാഞ്ച് മാനേജര്‍ ആദര്‍ശ് മോഹന്‍ ആദ്യ വില്പന ഏറ്റുവാങ്ങി. അഡ്വക്കേറ്റ് ഫ്രാന്‍സിസ് ജോര്‍ജ് എംപി ഷെയര്‍ ഉടമകളെ ആദരിച്ചു. യോഗത്തില്‍ ഡോക്ടര്‍ പി സുശീല, വിനോദ് വേരനാനി, ബീനാമോള്‍ ആന്റണി, നിത്യ കല്യാണി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സൂസമ്മ ജോര്‍ജ്, പ്രോജക്ട് ഡയറക്ടര്‍ ബിന്ദു സി എസ് , പഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണി, ജില്ലാ പഞ്ചായത്ത് അംഗം  രാജേഷ് വാളിപ്ലാക്കല്‍, ഷേര്‍ലി സക്കറിയ, ജോസ് ചെമ്പകശ്ശേരി, റജി മാത്യു വടക്കേ മേച്ചേരില്‍, ലാലിച്ചന്‍ ജോര്‍ജ് , പി കെ ഷാജകുമാര്‍ സാബു ജോസഫ,് ജോസ് എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments