Latest News
Loading...

ഷാപ്പ് തുറക്കുമോ? അയ്യമ്പാറയിൽ പ്രതിഷേധ കൂട്ടായ്മ.




ഭരണങ്ങാനം പഞ്ചായത്തിലെ ഇടപ്പാടി അയ്യമ്പാറയിൽ ഷാപ്പ് തുറക്കാനുള്ള സൂചനകൾ ലഭിച്ചതിനെ തുടർന്ന് രാവിലെ തന്നെ പ്രതിഷേധവുമായി ജനങ്ങൾ ഒത്തുകൂടി. കഴിഞ്ഞ ദിവസങ്ങളിലെ പ്രതിഷേധത്തെ തുടർന്ന് ഷാപ്പ് തുറന്നില്ലെങ്കിലും തിങ്കളാഴ്ച രാവിലെ പോലീസ് വണ്ടികൾ സ്ഥലത്ത് എത്തിയതാണ് ഷാപ്പ് തുറക്കാനുള്ള നീക്കമായി ജനങ്ങൾക്ക് സംശയം ഉയർന്നത്. ഇതോടെ ജനങ്ങൾ സംഘടിക്കുകയായിരുന്നു. 





പഞ്ചായത്തംഗം ജോസുകുട്ടി അമ്പലമറ്റത്തിൻ്റെ നേതൃത്വത്തിലാണ് പ്രദേശവാസികൾ സംഘടിച്ചിരിക്കുന്നത്. ഒരു കാരണവശാലും ഷാപ്പ് തുറന്നു പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ലെന്നാണ് ജനങ്ങളുടെ നിലപാട്.



 പച്ചക്കറി കടയ്ക്കായി എടുത്ത ലൈസൻസ് മറ്റൊരു ആവശ്യത്തിനായി ഉപയോഗിക്കുന്ന സാഹചര്യത്തിൽ ലൈസൻസ് റദ്ദാക്കുന്നത് സംബന്ധിച്ച നിയമവശം പരിശോധിക്കുമെന്ന് പഞ്ചായത്തംഗം പറഞ്ഞു. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments