Latest News
Loading...

മൂന്നിലവിൽ പ്രസിഡണ്ടിനെതിരെ അവിശ്വാസ നോട്ടീസ്



മൂന്നിലവ് പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ചേർന്ന് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. പ്രതിപക്ഷത്തെ 5 അംഗങ്ങൾ ചേർന്നാണ് അവിശ്വാസ പ്രമേയ നോട്ടീസ് ഈരാറ്റുപേട്ട ബ്ലോക്ക് ഡെവലപ്മെൻ്റ് ഓഫീസർക്ക് നൽകിയത്. അജിത്ത് ജോർജ് , ജോളി ടോമി, ജിൻസി ഡാനിയൽ, ജെയിംസ് മാമൻ, ഇത്തമ്മ മാത്യു എന്നിവരാണ് അവിശ്വാസപ്രമേയത്തിൽ ഒപ്പിട്ടിരിക്കുന്നത്. 




തുടർച്ചയായി പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ ആരോപണങ്ങൾ ഉയർത്തുന്നതിന് പിന്നാലെയാണ് പ്രതിപക്ഷം അവിശ്വാസം നോട്ടീസും നൽകിയിരിക്കുന്നത്. അതേസമയം മാണി വിഭാഗക്കാരനായ ചാർലി ഐസക് അവിശ്വാസ നോട്ടീസിൽ ഒപ്പിട്ടിട്ടില്ല. യുഡിഎഫിൽ ആയിരുന്ന ചാർളി ഇടയ്ക്ക് വെച്ച് ജോസ് മാണിക്കൊപ്പം ചേരുകയായിരുന്നു. ഇക്കഴിഞ്ഞ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൻ ചാർലി യുഡിഎഫിന് അനുകൂലമായാണ് വോട്ട് ചെയ്തത്.





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments