ഏറ്റുമാനൂര്‍ വൈക്കം റോഡില്‍ കാണക്കാരിയില്‍ ഓട്ടോറിക്ഷ കാറില്‍ ഇടിച്ച് മധ്യവയസ്‌കന്‍ മരിച്ചു. ഏറ്റുമാനൂര്‍ പട്ടിത്താനം പാറവിളയില്‍ വീട്ടില്‍ ജയദാസാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം. കാണക്കാരി ഭാഗത്ത് നിന്നും പട്ടിത്താനം ഭാഗത്തേക്ക് വന്ന ഓട്ടോറിക്ഷ ഏതിര്‍ ദിശയില്‍ നിന്നും വന്ന കാറില്‍ ഇടിക്കാതെ വെട്ടിച്ചപ്പോള്‍ ഫോര്‍ച്യൂണര്‍ കാറില്‍ ഇടിച്ചു കയറുകയായിരുന്നു.
ജയദാസാണ് ഓട്ടോറിക്ഷ ഓടിച്ചിരുന്നത്. മറ്റാരും ഓട്ടോറിക്ഷയില്‍ ഇല്ലായിരുന്നു. ജയദാസ് അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചു. കുറവിലങ്ങാട് പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. കടുത്തുരുത്തിയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തി റോഡ് വൃത്തിയാക്കി. ജയദാസിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കട്ടപ്പന ഏലപ്പാറ സ്വദേശിയാണ് ജയദാസ്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments