അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ കെമിസ്ട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ആഗോള ഊർജ്ജ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ആഗോള ഊർജ്ജ സ്വാതന്ത്ര്യത്തിനും സുസ്ഥിരതയ്ക്കും വേണ്ടിയുള്ള മുന്നേറ്റങ്ങളെ അനുസ്മരിക്കുന്ന നിനായാണ് ആഗോള ഊർജ്ജ സ്വാതന്ത്ര്യ ദിനം ആചരിച്ചത്. കോളേജ് പ്രിൻസിപ്പൽ ഡോ.സിബി ജോസഫ് ആഗോള ഉർജ്ജ സ്വാതന്ത്ര്യ ദിനഘോഷം ഉദ്ഘാടനം ചെയ്തു.
ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും സുസ്ഥിര ഊർജ സ്രോതസ്സുകളിലേക്ക് മാറുന്നതിനുമുള്ള ശ്രമങ്ങൾ ഉണ്ടാവണമെന്ന് അദേഹം പറഞ്ഞു. ഉർജ്ജ സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയുടെ വെല്ലുവിളികൾ എന്ന വിഷയത്തിൽ ഡോ. നിഹിത ലിൻസൺ ബോധവൽക്കരണ ക്ലാസ് നയിച്ചു. രസതന്ത്ര വിഭാഗം മേധാവി ഡോ ഗ്യാമ്പിൾ ജോർജ് ചടങ്ങിൽ അദ്ധ്യക്ഷയായിരുന്നു. വിഷയത്തിൽ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഗ്രൂപ്പ് ചർച്ചയും സംഘടിപ്പിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments