തിടനാട് ജി.വി.എച്ച്എസ്.എസിൽ യോഗ ദിനാചരണവും ഇക്കൊല്ലത്തെ യോഗാ ക്ലാസ്സുകളുടെ ഉദ്ഘാടനവും നടന്നു. സ്കൂൾ ടീൻസ് ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ അൻപതോളം വിദ്യാർത്ഥികൾ പങ്കെടുത്തു.
യോഗാ മാസ്റ്റർ സുനിൽകുമാർ നയിച്ച ക്ലാസ്സിൽ പഠന വൈകല്യങ്ങൾ, ജീവിതശൈലീ രോഗങ്ങൾ, വിഷാദം തുടങ്ങിയവയിൽ നിന്നും സ്ഥായിയായ മോചനം നേടുന്നതിനുള്ള വിവിധ യോഗാസനങ്ങളും പ്രാണായാമങ്ങളും മുദ്രകളും അഭ്യസിക്കപ്പെട്ടു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments