ഈരാറ്റുപേട്ട വാകേഴ്‌സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിലെ വിവിധ സ്കൂളുകളിലെ തൊണ്ണൂറോളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നല്കി.1200 മുതൽ 1500 രൂപാ വരെ ഓരോന്നിനും വിലവരുന്ന കിറ്റ്കളാണ് നൽകിയത്.
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് അനസ് പാറയിൽ അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സുഹാന ജിയാസ്, വാകേഴ്‌സ് ക്ലബ് രക്ഷാധികാരി വി. എം.അബ്ദുള്ള ഖാൻ എന്നിവരിൽ നിന്നും ഗവ.ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള കിറ്റ്കൾ ഹെഡ്മിസ്ട്രസ്സ് എസ്.ബീനാ മോൾ ഏറ്റു വാങ്ങി. പ്രിൻസിപ്പാൾ എസ്.ജവാദ്, കൗൺസിലർ ഫാത്തിമ മാഹീൻ, പി.പി.നജീബ്, എം.പി.മുജീബ്, സ്റ്റാഫ് സെക്രട്ടറി അഗസ്റ്റിൻ സേവ്യർ, ജാൻസി ജേക്കബ് എന്നിവർ പ്രസംഗിച്ചു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments