വേഴങ്ങാനം സെന്റ് ജോസഫ്സ് എൽ പി സ്കൂളിൽ പ്രവേശനോൽസവം സംഘടിപ്പിച്ചു. വാർഡ് മെമ്പർ ബീന ടോമി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജോൺസൺ പരിയപ്പനാൽ യോഗത്തിൽ അധ്യക്ഷനായിരുന്നു.
1916-ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച സ്കൂൾ 107 വർഷം പൂർത്തിയാക്കി. 2025 പേർ ഇതിനോടകം ഈ സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടുണ്ട്.
സ്ക്കൂൾ ഹെഡ്മാസ്റ്റർ സജി ജോസഫ് , പി ടി എ പ്രസിഡന്റ് ആഷാ വിൻസന്റ്, എംപി ടി എ പ്രസിഡന്റ് വാണി തുടങ്ങിയവർ സംസാരിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും വാർഡ് മെമ്പർ ഉപഹാരം നൽകി. അധ്യാപകർ, മാതാപിതാക്കൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments