മൂന്നിലവ് വലിയകുമാരമംഗലം സെന്റ്. പോൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിജയദിനാഘോഷം ഹയർസെക്കൻഡറി ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. സ്കൂൾ മാനേജർ റവ. ഫാ. മാത്യു കാവനാടിമലയിൽ അധ്യക്ഷത വഹിച്ച യോഗം, പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി റവ. ഫാ. ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്തു.
മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി.എൽ. ജോസഫ്, വൈസ് പ്രസിഡന്റ് ശ്രീമതി. മായ അലക്സ്, പിടിഎ പ്രസിഡന്റ് ശ്രീ. ജിമ്മി തോമസ്, മുൻ ഹെഡ്മാസ്റ്റർ ശ്രീ. ഷാജിമോൻ എം.ടി, പിടിഎ വൈസ് പ്രസിഡന്റ് ശ്രീ. അജിത്ത് ജോർജ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
. സ്കൂൾ പ്രിൻസിപ്പൽ ശ്രീ. ബിനോയ് ജോസഫ് സ്വാഗതവും ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ തദവസരത്തിൽ അനുമോദിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments