വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ കരൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി തൈ നടലും വിത്ത് വിതരണവും നടന്നു. കൃഷി അസിസ്റ്റന്റ് ബീന ജയൻ പച്ചക്കറി തൈകൾ ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ യ്ക്ക് കൈമാറി.
പയർ,വെണ്ട,വഴുതന, തക്കാളി, മുളക്, മത്തൻ, വെള്ളരി, പടവലം എന്നിവയുടെ തൈകൾ ആണ് നട്ടത്. സീഡ്, സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾ, അധ്യാപക വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷകർത്താക്കൾ എന്നിവ രെല്ലാം ചേർന്നാണ് തൈകൾ നട്ടത്. കോഡിനേറ്റർ ഷാനി മാത്യു, സീനിയർ അധ്യാപിക പ്രിയ സെലിൻ തോമസ് എന്നിവർ നേതൃത്വം നൽകി.
എല്ലാ കുട്ടികൾക്കും കൃഷി വകുപ്പ് ഉദ്യോഗസ്ഥർ വിത്ത് പായ്ക്കറ്റുകൾ വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് ബിന്നി ജോസഫ് , എസ് എം സി ചെയർമാൻ രാമചന്ദ്രൻ കെ എസ് , എം പി ടി എ പ്രസിഡന്റ് രജി സുനിൽ, അനു, ജിജി, ഷെൽമി എന്നിവർ സംബന്ധിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments