Latest News
Loading...

ബാങ്ക് ഭരണസമിതി അംഗത്തിന് വധഭീഷണി



വലവൂര്‍ ബാങ്കില്‍ വായ്പ്ക്കായി  ഈട് നല്‍കിയ സ്ഥലത്തെ തടി വെട്ടിക്കടത്താന്‍ നീക്കം.  വന്‍ തുക വായ്പയെടുത്തതിന് ശേഷം യാതൊരു തുകയും തിരിച്ചടയ്ക്കാത്ത പാലാ അന്ത്യാളം സ്വദേശികളുടെ പുരയിടത്തിലെ തടികളാണ് ലേലം പ്രഖ്യാപിച്ചതിന് പിന്നാലെ വെട്ടിക്കടത്താന്‍ ശ്രമിച്ചത്. 




കുടിശ്ശികക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുന്ന ബാങ്ക്. ലേലത്തിന് മുന്നോടിയായി വസ്തു അളന്നു തിരിക്കാന്‍ ബാങ്കിന്റെ സ്‌പെഷ്യല്‍ സെയില്‍ ഓഫീസര്‍ നോട്ടീസ് നല്‍കിയ സ്ഥലത്ത് നിന്നാണ് തടികള്‍ വെട്ടി വില്‍ക്കുന്നത് ബാങ്ക് തടഞ്ഞത്.  വസ്തുവില്‍ നിന്നും തടികള്‍ വെട്ടി വില്‍ക്കുന്നത് പാലാ പോലീസിന്റെ സഹായത്തോടെ വലവൂര്‍ ബാങ്ക് തടഞ്ഞു. 



ബാങ്കിന്റെ പേരില്‍ പ്രമാണം എഴുതി ഈട് വച്ചിരിക്കുന്ന സ്ഥലത്തെ വൃക്ഷങ്ങള്‍ വായ്പ നിലനില്‍ക്കെ മുറിച്ചു വില്‍ക്കാന്‍ കഴിയില്ല എന്ന് വായ്പക്കാരനെ അറിയിക്കുന്നതിന് എത്തിയ ഭരണസമിതി അംഗങ്ങളെയും ജീവനക്കാരെയും ഉടമ ഭീഷണിപ്പെടുത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ബാങ്ക് പാലാ പോലീസിന്റെ സഹായം തേടിയത്. 




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments