Latest News
Loading...

ഹരിത പ്രവേശനോത്സവമൊരുക്കി വാകക്കാട് എൽ.പി.സ്‌കൂൾ



വാകക്കാട് :മേലുകാവ് പഞ്ചായത്ത്തല പ്രവേശനോത്സവത്തിലാണ് വാകക്കാട് സെന്റ് പോൾസ് എൽ.പി.സ്‌കൂൾ ഹരിത പ്രവേശനോത്സവമൊരുക്കിയത്, എല്ലാ കുഞ്ഞുങ്ങൾക്കും ഔഷധസസ്യങ്ങൾ സമ്മാനമായി നൽകിയാണ് ഇത്തവണ കുട്ടികളെ സ്വീകരിച്ചത്. 




കൃഷിയുടെയും ഔഷധസസ്യങ്ങളുടെയും പ്രാധാന്യം കുട്ടികൾക്ക് മനസിലാക്കുന്നതിനായാണ് വ്യത്യസ്തതമായ പ്രവേശനോത്സവമൊരുക്കിയത്. 
.റവ.ഫാ. എബ്രാഹം തകടിയേൽ അധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് പ്രസിഡൻറ് ബിജു സോമൻ ഉദ്ഘാടനം ചെയ്തു. 



വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ അനുരാഗ് പാണ്ടിക്കാട് മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ അലക്സ് ടി ജോസഫ്, പി.ടി.എ പ്രസിഡന്റ് ജോർജ്കുട്ടി അലക്സ്, ഹെഡ്മിസ്ട്രസ് സി. ടെസി ജോർജ് എന്നിവർ പ്രസംഗിച്ചു.





.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments