തലനാട് ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിൽ പ്രവർത്തിക്കുന്ന S.N. ബാലവാടിക്കും ഗവ. ഹോമിയോ ഡിസ്പെൻസറിക്കും പുതിയ ഇരുനില മന്ദിരം പണിപൂർത്തിയായി. ബിനോയ് വിശ്വം MP യുടെ 2022-23 പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 70 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. അങ്കണവാടിയിൽ സ്മാർട്ട് ക്ലാസ്‌റൂം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഹോമിയോ ഡിസ്പെൻസറിക്കുവേണ്ട സൗകര്യങ്ങളും ഒരുക്കിയിരിക്കുകയാണ്. മന്ദിരത്തിൻ്റെ അടിസ്ഥാന പൂർത്തീകരണത്തിനായി 9 ലക്ഷം രൂപ തലനാട് ഗ്രാമപഞ്ചായത്ത് അനുവദിച്ചിരുന്നു.. തലനാട് ബാലവാടി ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൻ്റെ ഉദ്ഘാടനം ജൂൺ 25-ാം തീയതി ചൊവ്വാഴ്ച 3.30 p.m.ന് മാണി സി. കാപ്പന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ വച്ച് ബിനോയ് വിശ്വം MP നിർവ്വഹിക്കും. ഉദ്ഘാടനയോഗത്തിൽവച്ച് മന്ദിര നിർമ്മാണത്തിനാവശ്യമായ സ്ഥലം സൗജന്യമായി വിട്ടുനൽകുന്ന അടയ്ക്കാക്കല്ലിൽ കുടുംബാംഗങ്ങളെ ജോസ് കെ. മാണി MP ആദരിച്ചു മുഖ്യപ്രഭാഷണം നടത്തുന്നതുമാണ്.
ജില്ലാ പഞ്ചായത്ത്പ്രസിഡൻ്റ് കെ. വി. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസ്, രജനി സുധാകരൻ (പ്രസിഡന്റ്, തലനാട് ഗ്രാമപഞ്ചായത്ത്), . കെ. സി. സുബാഷ് (ബ്ലോക്ക് ഡെവലപ്പമെൻ്റ് ഓഫീസർ, ഈരാറ്റുപേട്ട), . പി. എസ്. ബാബു (കൺവീനർ സംഘാടക സമിതി), ഷോൺ ജോർജ് (ജില്ലാ പഞ്ചായത്ത് മെമ്പർ), എൻ.റ്റി. കുര്യൻ (വൈസ് പ്രസിഡന്റ് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്) , മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ നേതാക്കൾ തുടങ്ങിയ പ്രമുഖർ ആശംസകൾ അർപ്പിക്കും.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments