വൈദ്യുതലൈനില്‍നിന്ന് ഷോക്കേറ്റ് അധ്യപകന്‍ മരിച്ചു. കടനാട് സെന്റ് സെബാസ്റ്റ്യന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ മാനത്തൂര്‍ പനയ്ക്കപ്പന്തിയില്‍ ജിമ്മി ജോസഫ് (47) ആണ് മരിച്ചത്. ഇരുമ്പ് തോട്ടി കൊണ്ട് ശിഖരം മുറിച്ചപ്പോൾ ഷോക്കടിക്കുകയായിരുന്നു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് വീട്ടുകാർ മരിച്ച നിലയിൽ കണ്ടത്.
എല്ലാ ദിവസവും അധ്യാപനത്തിനായി പോകുന്നതിനു മുമ്പേ പറമ്പിൽ കൃഷി ജോലികളിൽ ഏർപ്പെടുന്ന ജിമ്മി സാർ പതിവ് പോലെ ഇന്നും കൃഷി ജോലികളിൽ ഏർപ്പെട്ടു .സമയമായിട്ടും വരാത്തതിനാൽ അന്വേഷിച്ചു ചെന്നപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മൃതദേഹം പ്രവിത്താനം കാവുകാട്ട് മെമ്മോറിയല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ ഡാലിയ, മക്കള്‍: കോളിന്‍ ജിമ്മി (കോതമംഗലം എംഎ കോളജ്) എഡ് വിന്‍ ജിമ്മി (പ്ലസ് ടു വിദ്യാര്‍ഥി, സെന്റ് സെബാസ്റ്റ്യന്‍ എച്ച്എച്ച്എസ് കടനാട് )
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments