Latest News
Loading...

ഡോക്ടർ ശ്യാമപ്രസാദ് മുഖർജി അനുസ്മരണം



ബി.ജെ.പി.യുടെ പൂർവ്വ രൂപമായ ഭാരതിയ ജനസംഘത്തിൻ്റെ സ്ഥാപക നേതാവ്  ഡോ: ശ്യാമപ്രസാദ് മുഖർജി അനുസ്മരണ യോഗം ബി.ജെ പി പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി.  ബി ജെ.പി. ഈരാറ്റുപേട്ട മുനിസപ്പൽ കമ്മിറ്റി ഓഫീസിൽ ചേർന്ന അനുസ്മരണ സമ്മേളനം ഗവൺമെൻ്റ് മുൻ ചീഫ് വിപ്പ് പി.സി.ജോർജ് ഉദ്ഘാടനം ചെയ്തു. 




ബി.ജെ.പി സംസ്ഥാന സമിതി അംഗം അഡ്വ : പി.ജെ. തോമസ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻ്റ് അഡ്വ: ബി. രാജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബി.പ്രമോദ് , സോയി ജേക്കബ് , പി.എസ്. രമേശൻ, ബിൻസ് മാളിയേക്കൽ, സോമരാജൻ ആറ്റുവേലിൽ, ഇ.ഡി. രമണൻ, ശ്രീകാന്ത് എം. എസ്., രാജപ്പൻ പുളിക്കൽ, രഞ്ജിത് പൂഞ്ഞാർ തുടങ്ങിയവർ പ്രസംഗിച്ചു.





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments