Latest News
Loading...

അനന്തുവിനായി സെൻറ് റോക്കീസ് ബസുകളുടെ യാത്ര



വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവിനായി ബസ്സുകളുടെ കാരുണ്യ യാത്ര. രാമപുരം പള്ളിയാമ്പുറം സ്വദേശി കാറനാട്ടുപടവിൽ  അനന്തു മുരളിയുടെ ചികിത്സ ധനശേഖരണാർത്ഥം കൂത്താട്ടുകുളം രാമപുരം റൂട്ടിൽ സർവീസ് നടത്തുന്ന സെൻറ് റോക്കീസ് ബസ് സർവീസിന്റെ എട്ടു ബസ്സുകൾ ആണ് ധനശേഖരണാർത്ഥം സർവീസ് നടത്തുന്നത്.  ഇന്ന് ബസ് സർവീസ് നടത്തി ലഭിക്കുന്ന മുഴുവൻ തുകയും ആ അനന്ദുവിൻ്റെ ചികിത്സയ്ക്കായി  കൈമാറും.

 



ജീവനക്കാരും ശമ്പളം ഉപേക്ഷിച്ചാണ് ഉദ്യമത്തിനായി ഇറങ്ങിയിരിക്കുന്നത്. രാവിലെ സർവീസ് ആരംഭിച്ചപ്പോൾ മുതൽ എല്ലാ ബസ്സുകളിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്ന ബസ് ജീവനക്കാർ പറയുന്നു . 



കഴിഞ്ഞ മെയ് 11നാണ് അനന്തുവിന് അപകടം സംഭവിക്കുന്നത് തുടരെ രണ്ട് സർജറികൾ അനന്തന് ആവശ്യമായി വരുന്നു.അതിനുള്ള തുക സമാഹരിക്കാൻ ആണ് റോക്കീഴ്സ് ബസ് കാരുണ്യ യാത്ര നടത്തിയത് 





  ഉദാരമദികളുടെ സഹായവും ഈ കുടുംബം പ്രതീക്ഷിക്കുന്നുണ്ട്. സൗത്ത് ഇന്ത്യൻ ബാങ്കിൻറെ രാമപുരം ശാഖയിൽ ആനന്ദൻറെ സഹോദരൻ അജിത് മുരളിയുടെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments