Latest News
Loading...

പൂഞ്ഞാർ സെന്റ് ജോസഫ് യുപി സ്കൂളിൽ പ്രവേശനോത്സവം



പൂഞ്ഞാർ സെന്റ് ജോസഫ് യുപി സ്കൂളിൽ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കുരുന്നുകളെ വരവേറ്റു . മാതാപിതാക്കൾ തൻ്റെ കുട്ടികളെ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോ വിറ്റായുടെ കൈകളിലേൽപ്പിച്ചു കൊടുക്കുന്ന ഹൃദയ നിർഭരമായ കർമ്മത്തോടു കൂടി നടത്തിയ പ്രവേശനോത്സവത്തിൽ വെരി.റവ. ഫാ. തോമസ് പനയ്ക്ക കുഴി (സ്കൂൾ മാനേജർ ) അധ്യക്ഷത വഹിച്ചു .



സമ്മേളനത്തിൽ പൂർവ്വവിദ്യാർത്ഥി ശ്രീ.റ്റോംസൺ തുണ്ടത്തിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു . റവ.ഫാ മൈക്കിൾ നടുവിലേകൂറ്റ് ആശംസകൾ അർപ്പിച്ചു.



പൂഞ്ഞാർ ഫൊറോന പള്ളിയിലെ വിൻസെൻഡിപ്പോൾ സംഘടന, ജാഗ്രത സമിതി , എസ് . എം . വൈ .എം സംഘടന ,ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ഷോൺ ജോർജ്, വാർഡ് മെമ്പർ വിഷ്ണു രാജ്, പൂഞ്ഞാർ ഡി വൈ എഫ് ഐ,പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡൻറ് ജോർജ്ജ് അത്യാലിൽ എന്നിവർചേർന്ന് നൽകിയ 60 ഓളം ബാഗുകളും, കുടകളും നോട്ട് ബുക്കുകളും , പഠനോപകരണങ്ങളും കുട്ടികൾക്ക് വിതരണം ചെയ്തു. 



കൈ നിറയെ സമ്മാനങ്ങളാണ് ആദ്യദിനത്തിൽ തന്നെ  
 കുട്ടികളെ കാത്തിരുന്നത്. ഈ അധ്യയന വർഷത്തിൽ വിവിധങ്ങളായ കർമ്മ പദ്ധതികളാണ് സെൻറ് ജോസഫ് യുപി സ്കൂൾ കുട്ടികൾക്കായി തയ്യാറാക്കിയിരിക്കുന്നത്.




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments