അരുവിത്തുറ സെന്റ് അൽഫോൻസാ പബ്ലിക് സ്കൂളിൽ കുട്ടികളെ വരവേൽക്കാൻ ഇത്തവണ ലീയോയും എത്തി. മൺസൂൺ മാർവെൽ എന്നു പേരിട്ട സ്കൂൾ റീ ഓപ്പണിങ് ഫെസ്റ്റിവൽ ടീച്ചേർസിന്റെ കലാപരിപാടികൾ അടങ്ങിയ അസ്സംബ്ലിയിൽ തുടങ്ങി, JCI ട്രെയിനേഴ്സായ ഐറീൺ, ഓജസ്വിനി എന്നിവർ നയിച്ച കുട്ടികളുടെ സൂമ്പ, ഐസ് ബ്രേക്കിങ് ഗെമുകൾ എന്നിവ ചേർന്നു ഒരു ഉത്സവ പ്രതീതി സൃഷ്ടിച്ചു.
മൺസൂൺ മാർവെൽ മനോഹരമാക്കാൻ പത്താം ക്ലാസ്സിലെ കുട്ടികൾ ജൂനിയർ കുട്ടികൾക്ക് ആവേശമായി മുഴുവൻ നേരം പരിപാടികളിൽ നേതൃത്വം വഹിച്ചു. കുട്ടികൾക്ക് ആഹ്ലാദപരമായ ഒരു പുതിയ അദ്ധ്യായന വർഷം കൊടുക്കാൻ പ്രിൻസിപ്പൽ സിസ്റ്റർ സൗമ്യയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് സ്കൂൾ ആസൂത്രണം ചെയുന്നത്.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments