Latest News
Loading...

പാലാ നഗരസഭ കട മുറികളുടെ ലേലം/ക്വട്ടേഷൻ



കൊട്ടാരമറ്റം/തെക്കേക്കര/മുനിസിപ്പൽ കൊമേഴ്സ്യൽ കോംപ്ലക്‌സുകളിലെ കടമുറികൾക്ക്  ലേലം/ക്വട്ടേഷൻ ക്ഷണിക്കുന്നു.  04/07/2024 പകൽ 11.30 മണിയ്ക്ക് ലേലം/ക്വട്ടേഷൻ വ്യവസ്ഥയിൽ നൽകുന്നതാണ്. ലേലത്തിൽ പങ്കെടുക്കേണ്ടവരും. ക്വട്ടേഷൻ നൽകുന്നവരും വെവ്വേറെ നിരതദ്രവ്യം ഒടുക്കേണ്ടതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ലേല ഉദ്യോഗസ്ഥൻ വശം നിരതദ്രവ്യം കെട്ടിവെക്കേണ്ടതും. കട്ടേഷൻ സമർപ്പിക്കുന്നവർ നിരതദ്രവ്യം നഗരസഭാ ട്രഷറിയിൽ അടച്ച് രസീത് കിട്ടേഷനോടൊപ്പം ഉളളടക്കം ചെയ്യേണ്ടതുമാണ്. നിരതദ്രവ്യം അടച്ച രസീത് സഹിതം ഓരോ മുറിക്കും പ്രത്യേകം ക്വട്ടേഷൻ സമർപ്പിക്കേണ്ടതും കവറിനു പുറത്ത് ഷോപ്പിംഗ് കോംപ്ലക്‌സിന്റെ 30 പേരും. നമ്പരും, മേൽവിലാസവും, മൊബൈൽ ഫോൺ നമ്പരും എഴുതേണ്ടതുമാണ് . 





എസ്.സി/എസ്.റ്റി വിഭാഗത്തിന് സംവരണം ചെയ്‌തിരിക്കുന്ന തെക്കേക്കര കോംപ്ലക്സിലെ എഫ് 1 മുറിയ്ക്കും. കൊട്ടാരമറ്റം ഷോപ്പിംഗ് കോംപ്ലക്സിലെ എഫ് 15 എസ്.സി/എസ്.റ്റി വിഭാഗത്തിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കൂടുതൽ അപേക്ഷകൾ ലഭിക്കുന്ന പക്ഷം നറുക്കെടുപ്പിലൂടെ മുറി നഗരസഭ വ്യവസ്ഥകൾക്ക് വിധേയമായി നൽകുന്നതാണ്.

നിരതദ്രവ്യം അടയ്‌ക്കേണ്ട അവസാന തീയതി

04/07/2024, 11.00 എ.എം. വരെ

ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയതി

04/07/2024, 11.15 എ.എം. വരെ

എതെങ്കിലും കാരണവശാൽ ആകസ്‌മിക അവധിയാകുന്ന പക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽ സമയത്ത് ലേല നടപടികൾ നടത്തുന്നതാണ്. കാരണം കൂടാതെ ഏതെങ്കിലും ക്വട്ടേഷൻ നിരസിക്കുന്നതിനും സെക്രട്ടറിക്ക് അധികാരമുണ്ടായിരിക്കുന്നതാണ്. 





ഓരോ മുറിയുടേയും പരസ്യലേലം കഴിയുന്ന മുറയ്ക്ക് അതാത് മുറിയുടെ കിട്ടേഷൻ തുറന്ന് പരിശോധിക്കുന്നതും, ലേലം/ക്വട്ടേഷൻ ഏതാണോ കൂടിയ തുക ആയതിൽ ലേലം ഉറപ്പിക്കുന്നതു. ടി കക്ഷി അപ്പോൾ തന്നെ ലേലം ചെയ്യുന്ന തുകയുടെ 24 മാസത്തെ വാടക തുക ഡെപ്പോസിറ്റ് തുകയായി മുനിസിപ്പൽ ട്രഷറിയിൽ അടയ്‌ക്കേണ്ടതുമാണ്.  കരാർ  കടമുറി ക്വട്ടേഷൻ ഓഫീസിൽ നിന്നുള്ള നിശ്ചിതമാതൃക യിലായിരിക്കണം. അല്ലാത്തവ നിരസിക്കുന്നതായിരിക്കും. ഓരോ കെട്ടിടമുറിയ്ക്കും അപേക്ഷകൻറെ തിരിച്ചറിയൽ രേഖയുടെ പകർപ്പ് സഹിതം വെവ്വേറെ ക്വട്ടേഷൻ സമർപ്പിക്കേണ്ടതും കവറിനു പുറത്ത് മുറി നമ്പരും, മേൽവിലാസവും, മൊബൈൽ ഫോൺ നമ്പരും എഴുതേണ്ടതുമാണ്.

മുറി ഏറ്റെടുക്കുന്നവർ നിശ്ചിത തീയതിക്കകം കരാർ വെച്ച് കടമുറി ഏറ്റെടുക്കാത്ത പക്ഷം കുത്തകയിൽ നിന്നും ഒഴിവാക്കുന്നതും ഡെപ്പോസിറ്റ് തുകയും ഇ.എം.ഡിയും മുനിസിപ്പൽ ഫണ്ടിൽ മുതൽകൂട്ടുന്നതുമാണ്. കൂടാതെ അതാത് കോംപ്ലക്‌സുകൾക്കുള്ള പൊതു ലേല വ്യവസ്ഥകൾ ടി മുറികൾക്കും ബാധകമാണ്.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments