Latest News
Loading...

ഹോട്ടൽ രുചികളിൽ ശുദ്ധി ഉറപ്പാക്കാൻ അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ്.


പാലായിലെ ഹോട്ടലുകളിൽ ശുദ്ധമായ ആഹാരം വിളമ്പുന്നതിന് ഹോട്ടൽ തൊഴിലാളികളെ സജ്ജരാക്കി അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജ്. ക്യാംപസ്സിലെ ഫുഡ് സയൻസ്സ് വിഭാഗവും കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനും ചേർന്ന് പാലായിലെ ഹോട്ടൽ ജീവനക്കാർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. 



അപ്രതീക്ഷിത ദുരന്തങ്ങൾക്കെതിരെ വിവേകപൂർണ്ണമായ മുന്നൊരുക്കം എന്ന സന്ദേശവുമായാണ് ബോധവൽകരണ പരിപാടി സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കേരളാ ഹോട്ടൽ അൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.കെ ഫിലിപ്പുകുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. 


കോളേജ് ബർസാർ റവ ഫാ ബിജു കുന്നക്കാട്ട്, അസോസിയേഷൻ ഭാരവാഹികളായ ആർ സി നായർ, ഷാഹു ഹമിദ്.റ്റി.സി അൻസാരി, ബിജോയി വി. ജോർജ്, ബിബിൻ തോമസ്, തുടങ്ങിയവർ സംസാരിച്ചു. അദ്ധ്യാപകരായ അഞ്ജു ജെ കുറുപ്പ്‌, അനഘ ആർ, വീണ വിശ്വനാഥ് എന്നിവർ ക്ലാസുകൾ നയിച്ചു. പരിപാടികൾക്ക് ഫുഡ് സയൻസ്സ് വിഭാഗം മേധാവി മിനി മൈക്കിൾ, ബിൻസ് കെ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments