Latest News
Loading...

സ്കൂട്ടറിൽ ബസ് തട്ടിയതിനെ തുടർന്ന് മറിഞ്ഞ് വീണ് യുവതിക്കു പരുക്കേറ്റു.


 സ്കൂട്ടറിൽ ബസ് തട്ടിയതിനെ തുടർന്നു നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതിയ്ക്ക് പരുക്കേറ്റു. കൂവപ്പള്ളി സ്വദേശി ഷെഫീനയെ ( 34) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9 മണിയോടെ കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷൻ ഓഫീസിന് സമീപം ആയിരുന്നു അപകടം.



സ്കൂട്ടറിനെ ബസ് മറികടക്കുന്നതിനിടെ ബസ് സ്കൂട്ടറിന്റെ കണ്ണാടിയിൽ തട്ടുകയും യുവതി വാഹനവുമായി നിയന്ത്രണം വിട്ട് മറിഞ്ഞ് വീഴുകയുമായിരുന്നു. അടിച്ചു വീണതിനെ തുടർന്ന് യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. വിവിധ ഇടങ്ങളിൽ എല്ലുകൾ ഒടിഞ്ഞ യുവതിയെ ഐസിയുവിലേയ്ക്ക് മാറ്റി.









.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments