Latest News
Loading...

പി.റ്റി.എ പൊതുയോഗം ചേർന്നു.




വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ പി.റ്റി.എ യുടെ വാർഷിക പൊതുയോഗം ജൂൺ 21 വെള്ളി ഉച്ചകഴിഞ്ഞ് 1.30 ന് ചേർന്നു. പി.റ്റി.എ പ്രസിഡൻ്റ് ഡയസ് എം. ജെ അധ്യക്ഷത വഹിച്ച യോഗത്തിൻ്റെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ. മൈക്കിൾ വടക്കേക്കര നിർവ്വഹിച്ചു. 




രാമപുരം മാർ ആഗസ്തീനോസ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് ആലഞ്ചേരിൽ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ജോ സെബാസ്റ്റ്യൻ സ്വാഗതമാശംസിക്കുകയും പി.റ്റി.എ സെക്രട്ടറി സിനിമോൾ ജെയിംസ് വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. പുതിയ അധ്യയന വർഷത്തെ പി.റ്റി.എ, എം.പി. റ്റി.എ ഭാരവാഹികളെ തിരഞ്ഞെടുത്തു.







.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments