Latest News
Loading...

വാർത്താ വിസ്മയവുമായി പ്ലാശനാൽ സെൻ്റ്.ആൻ്റണീസിലെ വിദ്യാർത്ഥികൾ




ജൂൺ 19 മുതൽ 21 വരെ സംഘടിപ്പിച്ച വായനാ വാരാഘോഷത്തോടനുബന്ധിച്ച് വിവിധ പദ്ധതികളുടെ ഭാഗമായി " അൻ്റോണിയൻ വാർത്താവിസ്മയം" എന്ന പേരിൽ സ്കൂളിൽ നടക്കുന്ന പ്രധാന സംഭവങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കുന്ന കുട്ടിപത്രത്തിൻ്റെ പ്രകാശനം സ്‌കൂൾ മാനേജർ റെവ.ഫാ.തോമസ് ഓലിക്കൽ നിർവഹിച്ചു. 




8 A ക്ലാസിലെ കുട്ടികളാണ് പത്രം തയ്യാറാക്കിയത്. ഒരോ ആഴ്ചയും ഓരോ ക്ലാസിലെ കുട്ടികളാണ് പത്രം തയ്യാറാക്കുന്നത്. 6 B ക്ലാസിലെ കീർത്തന അനിൽ പത്രത്തിന് പേര് നിർദേശിച്ച് സമ്മാനർഹയായി. ഹെഡ്മാസ്റ്റർ ജയിംസ്കുട്ടി കുര്യൻ, അദ്ധ്യാപകരായ സി. വിനീത , സി. വിനയ , അനീന ജോർജ് എന്നിവർ നേതൃത്വം നൽകി.







.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments