Latest News
Loading...

പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ പ്രവേശനോത്സവം




പെരിങ്ങുളം സെന്റ് അഗസ്റ്റിൻ ഹൈസ്കൂളിൽ പ്രവേശനോത്സവ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ജോർജ് അത്തിയാലിൽ നിർവഹിച്ചു. പ്രസ്തുത സമ്മേളനത്തിൽ സ്കൂൾ മാനേജർ റവ. ഫാ.ജോർജ് മടുക്കാവിൽ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ  ജോസുകുട്ടി ജേക്കബ് സ്വാഗതം ആശംസിച്ചു. 





വാർഡ് മെമ്പർ ശ്രീ.പി.യു വർക്കി, പി.ടി.എ പ്രസിഡന്റ് ശ്രീ.സജി കദളിക്കാട്ടിൽ,എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ, വിദ്യാർത്ഥിപ്രതിനിധി കുമാരി തെരേസ ആന്റണി എന്നിവർ സമ്മേളനത്തിന് ആശംസകൾ അറിയിച്ചു. 



അധ്യാപകരായ ആഷ ടീച്ചർ, സിസ്റ്റർ ജൂലി, അനിറ്റ ടീച്ചർ ഷെറിൻ ടീച്ചർ എന്നിവരുടെ നേതൃത്വത്തിലുള്ള നവാഗതരെ വരവേൽക്കൽ കുട്ടികൾക്ക് വളരെയധികം ആശ്ചര്യം ജനിപ്പിക്കുന്ന ഒന്നായിരുന്നു.കുട്ടികളുടെ വിവിധ കലാപരിപാടികൾ ചടങ്ങുകൾക്ക് മോടി പിടിപ്പിച്ചു. അധ്യാപക പ്രതിനിധി ശ്രീ.ജോയൽ ബിജു സമ്മേളനത്തിന് കൃതജ്ഞത അർപ്പിച്ചു




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments