Latest News
Loading...

പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ മെറിറ്റ് ഡേ



പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ മെറിറ്റ് ഡേ ആഘോഷങ്ങൾ വിജയോത്സവം എന്ന പേരിൽ വിപുലമായ രീതിയിൽ നടത്തി. ഹെഡ്മാസ്റ്റർ  ജോസുകുട്ടി ജേക്കബ് സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ റവ. ഫാ. ജോർജ് മടുക്കാവിൽ അധ്യക്ഷത വഹിച്ച യോഗം ബഹുമാനപ്പെട്ട പൂഞ്ഞാർ എം. എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി റവ.ഫാദർ ജോർജ് പുല്ലുകാലായിൽ മുഖ്യപ്രഭാഷണം നടത്തി.





പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ ജോർജ് മാത്യു അത്തിയാലിൽ, വാർഡ് മെമ്പർ ശ്രീ. പി.യു വർക്കി, അസിസ്റ്റന്റ് സ്കൂൾ മാനേജർ റവ. ഫാ.തോമസ് മധുരപ്പുഴ, പി.ടി.എ പ്രസിഡന്റ് ശ്രീ. സജി കദളിക്കാട്ടിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. 

കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ മെഡലുകളും സർട്ടിഫിക്കറ്റുകളും വിവിധ സ്കോളർഷിപ്പുകളും നൽകി അനുമോദിച്ചു. ഫുൾ A+ നേടിയ കുട്ടികൾക്കു മെമന്റോ നൽകി.  17വർഷം തുടർച്ചയായി 100% വിജയം നേടിയ സ്കൂളിനെ എം. എൽ. എ. പ്രത്യേകം അഭിനന്ദിച്ചു. തുടർന്ന് കഴിഞ്ഞ എസ്.എസ്.എൽ.സി ബാച്ചിലെ പ്രതിനിധി ഈ വർഷത്തെ പത്താം ക്ലാസ് കുട്ടികൾക്ക് വിജയദീപം 
കൈമാറി





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments