പാലാ ഉപജില്ലാതല പ്രവേശനോത്സവം ഗവൺമെൻറ് യുപി സ്കൂൾ അളനാട് വച്ച് നടന്നു . താളമേളങ്ങളുടെ അകമ്പടിയോടെ ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.വിനോദ് ചെറിയാൻ വേരനാനിക്കൽ നവാഗതരെ സ്വീകരിച്ചു.
പ്രവേശനോത്സവം ഉദ്ഘാടന സമ്മേളനത്തിൽ ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.ലിസി സണ്ണി അധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി റാണി ജോസ് ഉദ്ഘാടന നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ രാജേഷ് വാളിപ്പാക്കൽ അക്ഷരദീപം തെളിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആനന്ദ് മാത്യു ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനുമോൾ മാത്യു മെമ്പർമാരായ ലിൻസി സണ്ണി നെൽസമ ജോർജുകുട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷിസി എസ്. ബിപിസി ജോളി ഐസക്, ഡയറ്റ് ലക്ചർ ആർ.പ്രസാദ്,ബിആർസി ട്രെയിനർ രാജ്കുമാർ കെ.തുടങ്ങിയവർ സംസാരിച്ചു.
കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്യാനായി ടോമി പൊരിയത്ത്, ഹരിദാസ് തോപ്പിൽ, പി സി തോമസ്,സജി എസ് . തെക്കേൽ , ജിസ്മോൻ തുടിയംപ്ലാക്കൽ,ജോജൻ തോമസ് തുടങ്ങിയവർ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments