പാലാ മുണ്ടുപാലം സ്കൂളിനു സമീപം ട്രാൻസ്ഫോർമറിൽ പുലർച്ചെ 4 മണിക്ക് വാഹനം ഇടിച്ച് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. വലിയ ശബ്ദത്തിൽ പൊട്ടിത്തെറിക്കുകയും, തീയും ഉണ്ടായെങ്കിലും വാഹനത്തിലേക്ക് തീ പടരാതിരുന്നത് വലിയ അപകടം ഒഴിവാകാനിടയായി.
തൃശൂർ നിന്നും പാഴ്‌സലുമായി വന്ന വാഹനമാണ്. അപകടത്തിൽ പെട്ടത്. ട്രാൻസ്ഫോർമർ സ്ഥാപിച്ചിരുന്ന രണ്ടുപോസ്റ്റുകളും ഒടിയുകയും വൈദ്യുത ലൈൻ പൊട്ടുകയും, ട്രാൻസ്ഫോർമറിലെ ഓയിൽ പുറത്തേക്ക് ഒഴുകയും ചെയ്തു. പോലിസും, കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. വാഹനത്തിലെ ഡ്രൈവർ പരുക്കുകൾ ഏൽകാതെ രക്ഷപെട്ടു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments