Latest News
Loading...

ഓടയില്‍ കാലുകുടുങ്ങി വിദ്യാര്‍ത്ഥിനിയ്ക്ക് പരിക്ക്




പാല നഗരത്തില്‍  ഇരുമ്പു ഗ്രില്ലിനിടയില്‍ കാല്‍ കുരുങ്ങി വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു. മെയിന്‍ റോഡില്‍ നിന്നും റിവര്‍ വ്യൂ റോഡിലേക്കുള്ള ലിങ്ക് റോഡില്‍ റിവര്‍വ്യൂ റോഡ് ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ഓടയുടെ മുകളിലെ ഗ്രില്ലിലാണ് കാല്‍ കുടുങ്ങിയത്. ഇതുവഴി കടന്നുപോയ കൊഴുവനാല്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയാണ് അപകടത്തില്‍പെട്ടത്. 




റിവര്‍വ്യൂ റോഡിനേക്കാള്‍ ഉയര്‍ന്നാണ് ലിങ്ക് റോഡ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ വെള്ളം ഒഴുകി പോകുന്നതിനായി ഇരുമ്പു ഗ്രില്ല് ഇട്ടിരിക്കുന്നത് വാഹനങ്ങള്‍ കയറി തകര്‍ന്ന അവസ്ഥയിലാണ്. കാലപ്പഴക്കം മൂലം പൈപ്പ് ദ്രവിച്ച് ചിലയിടങ്ങളില്‍ ഒടിഞ്ഞ നിലയിലുമാണ്. ഇതിനിടയിലൂടെയാണ് കാല്‍ താഴേയ്ക്ക് പോയത്. 



പൈപ്പുകള്‍ക്കിടയിലൂടെ കാല്‍ താഴേയ്ക്ക് പോയ വദ്യാര്‍ത്ഥിനിയെ സ്ഥലത്തുണ്ടായിരുന്ന ഹരിതകര്‍മ്മ സേനാ പ്രവര്‍ത്തകരാണ് ഗവ:ജനറല്‍ ആശുപത്രിയിലെത്തിച്ചത്. നീളത്തില്‍ കാല്‍ മുറിഞ്ഞതോടെ  കാലിലെ മുറിവിന് സ്റ്റിച്ചുകള്‍ വേണ്ടി വന്നു. 





അതേസമയം, നഗരത്തില്‍ പലയിടത്തും ഇരുമ്പു ഗ്രില്ലുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇത് ആലുകള്‍ തെന്നിവീഴുന്നതിനും കാരണമാകുന്നുണ്ട്. നഗരസഭാ ചെയര്‍മാന്‍ ഷാജു തുരുത്തനും സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പിലും സ്ഥലത്തെത്തി. അപകടാവസ്ഥ പരിഹരിക്കാന്‍ നേരത്തേ പിഡബ്ല്യുഡിയ്ക്ക് നിര്‍ദേശം നല്കിയിരുന്നതാണെന്ന് ചെയര്‍മാന്‍ പറഞ്ഞു. പരിഹരിക്കാത്ത പക്ഷം നഗരസഭ അടുത്ത നടപടിയിലേയ്ക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments