ചേന്നാട് നിർമ്മല എൽപിഎസിലെ കുട്ടികൾ വായനാദിനത്തിൽ ലാൽ ബഹദൂർ മെമ്മോറിയൽ പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് ലൈബ്രറിക്ക് പുസ്തകങ്ങൾ സംഭാവന നൽകി. ജൂൺ 19 വായനാദിനത്തിന്റെ ഭാഗമായി കുട്ടികൾ ലൈബ്രറി സന്ദർശിക്കുകയും കുട്ടികൾ വാങ്ങിയ പുസ്തകങ്ങൾ ലൈബ്രറിക്ക് സംഭാവന നൽകുകയും വായനശാല പ്രവർത്തനങ്ങളെക്കുറിച്ച് ലൈബ്രേറിയൻ എം ബി. വേണുഗോപാലൻ നായർ ക്ലാസ് എടുക്കുകയും, വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക എന്ന സന്ദേശവും നൽകി.
1967 -ൽ സ്ഥാപിച്ചഈ വായനശാലയിൽ 8150 പുസ്തകങ്ങളും മുന്നൂറിൽ പരം അംഗങ്ങളും ഉണ്ട്.കഥ,കവിത നോവൽ, യാത്രാവിവരണം, ആനുകാലിക പ്രസിദ്ധീകരണങ്ങളും, ഏഴ് ഇന ദിനപത്രങ്ങളും വായനശാലയിൽ കാണാൻ സാധിച്ചു. വായനാ മത്സരം,ക്വിസ് മത്സരം,കഥപറച്ചിൽ, കവിത ചൊല്ലൽ ,പോസ്റ്റർ നിർമ്മാണം, സാഹിത്യകാരന്മാരുടെ പേരുകൾ പരിചയപ്പെടൽ എന്നിങ്ങനെ വിവിധ പരിപാടികൾ സ്കൂൾതലത്തിൽ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സുനിതാ വി നായർ, രാജേഷ് ആർ,അശ്വതി എസ്, രഞ്ജുഷ.സി.ആർ,മോളി വക്കച്ചൻ, പിടിഎ എക്സിക്യൂട്ടീവ് അംഗമായ ബാബു ജോസഫ് പീടികയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments