Latest News
Loading...

പുതിയ പാചകപ്പുരയുടെ ഉദ്ഘാടനം



ചീങ്കല്ലേൽ, സെന്റ് തോമസ് എൽ പി സ്കൂളിൽ ജില്ലാ പഞ്ചായത്തിന്റെ ഫണ്ട്‌ ഉപയോഗിച്ച് നിർമിച്ച പുതിയ പാചകപുരയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ വി ബിന്ദു നിർവഹിച്ചു. ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ തങ്കച്ചൻ കെ എം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി എം മാത്യു വിന്റെ നിർദേശപ്രകാരം അനുവദിച്ച പത്തു ലക്ഷം രൂപ ഉപയോഗിച്ചാണ് പാചകപ്പുര നിർമിച്ചത്. 



ബ്ലോക്ക്‌ മെമ്പർ പി എൻ രാമചന്ദ്രൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബിനു ജോസ്,വാർഡ് മെമ്പർ റിനി വിൽ‌സൺ, പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷൻ ജോണിസ് പി സ്റ്റീഫൻ, മെമ്പര്മാരായ ജസീന്ത പൈലി,സുരേഷ് വി ടി, ഏലിയാമ്മ കുരുവിള,മേരി സജി, ബിൻസി അനിൽ,ശ്രീനി തങ്കപ്പൻ, സ്കൂൾ ഹെഡ്മാസ്റ്റർ ജോസ് രാഗദ്രി, കോൺട്രാക്ടർ ജോസ് കെ കെ, എൻജിനീയർ അനു എന്നിവർ പങ്കെടുത്തു ആശംസകൾ അറിയിച്ചു.





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments