മൂന്നിലവ്, നവജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂൾ വായനാദിനം ആചരിച്ചു. ബഹുമാനപ്പെട്ട സ്കൂൾ മാനേജർ റവ. ഫാദർ മാത്യു കാവനാടിമലയിൽ അധ്യക്ഷ സ്ഥാനം വഹിച്ചു. പ്രിൻസിപ്പാൾ വിജയകുമാരി ചാക്കോ വായനാദിന സന്ദേശം നൽകി.
കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കുട്ടികളെ പ്രതിനിധീകരിച്ച് കൊണ്ട് ക്രിസിൽ ചാർലി ചാക്കോ സ്വാഗതം ആശംസിക്കുകയും കുട്ടികൾക്കിടയിൽ നിന്നും എയ്ഞ്ചൽ റോസ് ജോസഫ്,ആരാധ്യ, മിഷേൽ ജോൺസൺ, ക്രിസ്റ്റാ സിജോ, എന്നിവർ വായനാദിന പ്രാധാന്യത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തു.
മുഹമ്മദ് റസൽ നിയാ മരിയ ജീൻസ്, എന്നിവർ പുസ്തക അവലോകനം നടത്തി. എയ്ഞ്ചൽ മേരി ഫ്രാൻസിസ്, പ്രാർത്ഥന. സി. പ്രമോദ്, എന്നിവർ കവിതാലാപനം നടത്തുകയും പരിപാടിക്ക് അഭിനവ് ടൈറ്റസ് നന്ദി പറയുകയും ചെയ്തു. വായനയുടെ മഹത്വം കുട്ടികളിലേക്ക് എത്തിക്കാൻ ഈ പരിപാടിയിലൂടെ സാധിച്ചു..
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments