Latest News
Loading...

അടിയന്തിര ധന സഹായം നൽകണമെന്ന് എൻ ഹരി



കോട്ടയം: കാലവര്‍ഷക്കെടുതിക്ക് ഇരയായവര്‍ക്ക് അടിയന്തര സഹായം എത്തിക്കണമെന്ന് ബിജെപി മാധ്യമേഖല പ്രസിഡന്റ്‌ എൻ ഹരി ആവശ്യപ്പെട്ടു. കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ കനത്ത നാശമാണ് കോട്ടയം ഇടുക്കി ജില്ലകളിൽ ഉണ്ടായിരിക്കുന്നത്





 കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ നിരവധി സ്ഥലങ്ങളില്‍ ഉരുൾ പൊട്ടലിലും മണ്ണിടിച്ചിലിലും. വീടും കൃഷിയും നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തര സഹായം എത്തിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം എൻ ഹരി ആവശ്യപ്പെട്ടു. 

പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾ ഏറെയുള്ള കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലയിലെ ജനങ്ങളുടെ ഭൂമി കൃഷിഭൂമിയാക്കിമാറ്റികൊണ്ട് ദുരിത ബാധിത പ്രദേശങ്ങളിൽ നിന്നും ഇവരെ പുനരധിവസിപ്പിക്കുന്നതിന് അധികാരികൾ തയ്യാറാകണം.





എല്ലാ വർഷകാലത്തും ജീവൻ കയ്യിൽ പിടിച്ച് വീടും കൃഷിയും കൃഷിഭൂമിയും മണ്ണിടിച്ചിലിലും ഉരുൾ പൊട്ടലിലും ഒലിച്ചു പോകുന്നത് നോക്കി നിൽക്കാൻ മാത്രമേ മലയോര മേഖലയിലെ ജനങ്ങൾക്ക് സാധിക്കുന്നുള്ളു.

വർഷാ വർഷം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ജനങ്ങളെ തള്ളിവിടുന്നതല്ലാതെ പ്രായോഗികമായി പ്രശ്ന പരിഹാരത്തിന് സർക്കാർ ശ്രമിക്കുന്നില്ല. 





ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.' വെയിറ്റിംഗ് ഷെഡുകളും ഹൈമാക്സ് ലൈറ്റുകളും സ്ഥാപിച്ച് അതിന്റെ പേരിൽ ഫ്ലക്സ് അടിച്ച് വെക്കുന്ന നാടകം അവസാനിപ്പിച്ച് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ഫലപ്രഥമായ പദ്ധതികളാണ് ആവശ്യമെന്നും എൻ ഹരി പറഞ്ഞു.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments