Latest News
Loading...

അനുമോദനവുമായി മ സി.കാപ്പൻ എം.എൽ.എ



പാലാ:- ഈ വർഷത്തെ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും വാങ്ങി വിജയികളായവരെ അനുമോദിക്കാൻ മാണി സി.കാപ്പൻ എം.എൽ.എ വിദ്യാർത്ഥികളുടെ വീട്ടിലെത്തി. നിയോജക മണ്ഡലത്തിൽ 1200 ൽ 1200 മാർക്കും വാങ്ങി വിജയിച്ച അഞ്ച് കുട്ടികൾക്കും എം.എൽ എ എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. 



ശ്രേയ എസ്.നായർ, നീഹാര അന്ന ബിൻസ്, മെറിൻ സോജൻ , അനിറ്റ് സെബാസ്റ്റ്യൻ, കൃഷ്ണരാജ് എസ് എന്നിവരുടെ വീടുകളിലാണ് എം.എൽ.എ എത്തിയത്. എസ്. എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി സംസ്ഥാനത്ത് ഒന്നാം സ്ഥാനം പാലാ വിദ്യാഭ്യാസ ജില്ല നിലനിർത്തുന്നത് അഭിമാനകരമാണ്. 



പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കുംഎ പ്ലസ് വാങ്ങുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ട്. മികച്ച വിജയം കൈവരിക്കുന്ന പ്രതിഭകളെ ആദരിക്കേണ്ടത് കടമയാണെന്നും അതിനായി വിന്നേഴ്സ് മീറ്റ് സംഘടിപ്പിക്കുമെന്നും മാണി സി.കാപ്പൻ എം.എൽ.എ പറഞ്ഞു.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments