Latest News
Loading...

MGHSS വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു



 ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സാഫിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി സ്കൂൾ സ്ഥിതി ചെയ്യുന്ന നഗരസഭാ വാർഡിലെ ഹരിത കർമ്മ സേനാം ഗങ്ങളെ സ്കൂൾ അസംബ്ലിയിൽ ആദരിക്കുകയും അവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു 



സ്കൂൾ അങ്കണത്തിൽ ഫോറസ്റ്റ് ഫ്ലെയിം
 കാട്ടുറാണി എന്ന വൃക്ഷത്തിന്റെ തൈ വിദ്യാർത്ഥി പ്രതിനിധികൾ ചേർന്ന് നട്ടു കൊണ്ട് പരിസ്ഥിതി വാരാചാരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.ഹെഡ്മാസ്റ്റർ ഇൻചാർജ് കെ എസ് ഷരീഫ് പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു വിദ്യാർത്ഥികൾ തയ്യാറാക്കിയ പരിസ്ഥിതി പോസ്റ്ററുകളുടെ പ്രദർശനം നടത്തി കൂടാതെ




 കുട്ടികൾക്കായി വിവിധ മത്സരങ്ങൾ പ്ലക്കാർഡ് നിർമ്മാണം മാലിന്യനിർമാർജന ബോധവൽക്കരണം തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട് സ്കൂൾ മാനേജർ പ്രൊഫസർ എം കെ ഫരീദ് വാർഡ് കൗൺസിലർ പി എം അബ്ദുൽ ഖാദർ സാഫ് കൺവീനർ മുഹമ്മദ് ലൈസൽ സ്റ്റാഫ് സെക്രട്ടറി മാരായ കെ എ റസിയ അനു മോഹൻ പി ജി ജയൻ. ഹരിത കർമ്മ സേനാംഗങ്ങളായ നിഷ ഷിഹാസ് , റൈഹാന സിയാദ് എന്നിവർ
സംസാരിച്ചു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments