വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ നിന്ന് ഈ വർഷത്തെ എസ്. എസ്. എൽ. സി പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെയും നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് നേടിയ കുട്ടികളെയും എം.ജി സർവ്വകലാശാല ബി.എ ജേർണലിസത്തിൽ ഒന്നാം റാങ്ക് നേടിയ പൂർവ വിദ്യാർത്ഥി അശ്വതി റ്റി.എസ് നെയും അനുമോദിച്ചു.
സ്കൂൾ ഹാളിൽ ചേർന്ന യോഗത്തിൽ മാനേജർ ഫാ. മൈക്കിൾ വടക്കേക്കര അധ്യക്ഷത വഹിച്ചു. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ പാലാ രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ മുഖ്യപ്രഭാഷണം നടത്തി.
മുൻ പി.ടി.എ പ്രസിഡൻറ് ഡയസ് എം. ജെ, വാർഡ് മെമ്പർ ബിനോയ് ജോസഫ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റർ ജോ സെബാസ്റ്റ്യൻ സ്വാഗതമാശംസിക്കുകയും കുമാരി അനറ്റ് മരിയ അനീഷ് കൃതജ്ഞത അർപ്പിക്കുകയും ചെയ്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments