Latest News
Loading...

കുടുംബാംഗങ്ങൾക്കൊപ്പം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി




മണിയംകുന്ന് :-അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് സെൻറ് ജോസഫ് യു പി സ്കൂൾ മണിയംകുന്നിലെ വിദ്യാർത്ഥികൾ കുടുംബാംഗങ്ങളോടൊപ്പം ദീപം തെളിയിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.





വ്യക്തിയെയും സമൂഹത്തെയും ഒന്നുപോലെ നശിപ്പിക്കുന്ന ലഹരി എന്ന മഹാവിപത്തിൻ്റെ ദൂഷ്യഫലങ്ങൾ ഉദ്ബോധിപ്പിക്കുക, കുടുംബങ്ങളിൽ ലഹരി വസ്തുക്കൾ ഉപയോഗിക്കരുത് എന്ന ശക്തമായ ഉൾകാഴ്ച നൽകുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഈ പ്രവർത്തനം നടത്തിയത്.ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കും.





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments