കുവൈറ്റ് ദുരന്തം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഗൗരവതരമായി പരിഗണിക്കണമെന്ന് മാണി സി കാപ്പൻ എംഎൽഎ. പ്രവാസി തൊഴിൽ ക്യാമ്പുകളിലെ ജീവിതസാഹചര്യവും, സുരക്ഷയും മെച്ചപ്പെടുത്തുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാവണം.
ദുരന്തത്തിന് ഇരയായവർക്ക് കേന്ദ്ര ധനസഹായം ഉറപ്പുവരുത്തുവാൻ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരുടെ ഇടപെടൽ ഉണ്ടാവണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പുറമേ പരിക്കേറ്റവരുടെ കുടുംബങ്ങൾക്കും സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments