Latest News
Loading...

ഈ കടയിലെ പണപ്പെട്ടിയിൽ വീഴുന്നത് ഉപജീവനത്തിന്റെ നാണയത്തുട്ടുകൾ.



സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുടുംബത്തിനു ഉപജീവനമാർഗ്ഗമൊരുക്കി മാതൃകയാകുകയാണ് മണർകാട് സെന്റ് മേരീസ് ഹയർസെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് പ്രവർത്തകർ.  അമ്മയും വിദ്യാർഥികളായ  4 പെൺ മക്കളും അടങ്ങുന്ന കുടുംബത്തിന് സ്കൂളിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ ഉപജീവനത്തിനായി ഒരുക്കി നൽകിയത് ഒരു പെട്ടിക്കടയും വിൽപ്പനയ്ക്കായി കട നിറച്ച് സാധനങ്ങളും ആണ്. 





അമയന്നൂർ സെന്റ് തോമസ് എൽപി സ്കൂളിനു സമീപം റോഡരികിൽ പ്രവർത്തനം തുടങ്ങിയ ഈ പെട്ടിക്കടയിലെ പണപ്പെട്ടിയിൽ ഇനി വീഴുക കരുതലിന്റെയും സ്നേഹത്തിന്റെയും നാണയത്തുട്ടുകൾ കൂടിയാകും. എൻഎസ്എസ് പ്രവർത്തനങ്ങളുടെ ഭാ​ഗമായി നടത്തുന്ന ഉപജീവനം പദ്ധതിയുടെ ഭാ​ഗമായാണ് രോ​ഗം മൂലം അതിജീവനത്തിന് കാത്തിരുന്ന കുടുംബത്തെ വിദ്യാർഥികൾ കണ്ടെത്തിയത് . 


വിദ്യാർഥികളുടെ നേതൃത്വത്തിൽ സ്കൂളിൽ ഉൽപ്പാദിപ്പിക്കുന്ന തിളക്കം എന്ന പേരുള്ള ഡിഷ് വാഷ് വിറ്റ് കിട്ടുന്ന പണം ഉപയോ​ഗിച്ചാണ് പെട്ടിക്കട വാങ്ങുന്നതിനും സാധനങ്ങൾ വാങ്ങി നൽകുന്നതിനും തുക കണ്ടെത്തിയത്. പ്രിൻസിപ്പൽ സോജി ഏബ്രഹാം, എൻഎസ്എസ് പ്രോ​ഗ്രാം ഓഫീസർ എസ്.സ്മിജ, വോളന്റിയർ ലീഡർ നിരഞ്ജന സുനിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. സ്കൂളിലെ അധ്യാപകരും വിദ്യാർഥികളുടെ പ്രവർത്തനത്തിനു കൈത്താങ്ങുമായി പ്രോൽസാഹനം പകർന്നു.വിദ്യാർഥികളുടെ നന്മ നിറഞ്ഞ പ്രവർത്തനത്തിനു പ്രോൽസാഹനം പകർന്നു നാട്ടുകാരും ഈ പെട്ടിക്കടയിൽ എത്തി തുടങ്ങി. 




ചായ, ചെറു പലഹാരങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ എന്നിവ ഈ കടയിൽ ലഭിക്കും പെട്ടിക്കടയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അം​ഗം റെജി എം ഫിലിപ്പോസ് നിർവ്വഹിച്ചു.സമൂഹത്തിനു മാതൃകയാകുന്ന പദ്ധതിയാണ് വിദ്യാർഥികളുടെ നേതൃത്വത്തിൽ നടത്തിയിരിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ സോജി ഏബ്രഹാം, ​​​ഗ്ലോബൽ ലൈഫ് ഓർ​ഗനൈസേഷൻ മാനേജിം​ഗ് ഡയറക്ടർ ഫാ.മനോജ് സ്കറിയ എന്നിവർ പ്രസം​ഗിച്ചു. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments