Latest News
Loading...

വൈദ്യുതാഘാതമേറ്റയാളെ രക്ഷിച്ച് ഇതരസംസ്ഥാന തൊഴിലാളി



ഇരുമ്പു തോട്ടിയുമായി ചക്കയിടുന്നതിനിടെ 11 കെ.വി. ലൈനില്‍ നിന്ന് വൈദ്യുതാഘാതമേറ്റയാള്‍ക്ക്  ഇതരസംസ്ഥാന തൊഴിലാളിയുടെ സമയോചിതമായ ഇടപെടല്‍ രക്ഷയായി. വ്യാഴാഴ്ച ഉച്ചയോടെ തലനാട് ദേവസ്യാ വളവ് ഭാഗത്താണ് സംഭവം. 



തലനാട് സ്വദേശിയായ ബിജു പേണ്ടാനം സ്വന്തം പുരയിടത്തിലെ പ്ലാവിലെ ചക്കയിടുന്നതിനാണ് പ്ലാവില്‍ കയറിയത്. പ്ലാവില്‍ കയര്‍ ചുറ്റിയതിന് ശേഷം ബിജു ഇരുമ്പു തോട്ടി ഉയര്‍ത്തി. തോട്ടി കൈയില്‍ നിന്ന് വഴുതി സമീപത്തെ 11 കെ.വി. കമ്പിയില്‍ തട്ടുകയായിരുന്നു. വൈദ്യുതാഘാതമേറ്റ ബിജുവിനെ സമീപത്തെ വീട് പണിക്കുവന്ന ഇതരസംസ്ഥാന തൊഴിലാളിയായ സര്‍വദ് ഓടിയെത്തി രക്ഷപെടുത്തുകയായിരുന്നു. 




സര്‍വദ് വടി ഉപയോഗിച്ച് ബിജുവിന്റെ കൈയ്യിലുണ്ടായിരുന്ന തോട്ടി തട്ടിക്കളയുകയായിരുന്നു. കൈയ്ക്ക് പൊള്ളലേറ്റ ബിജുവിനെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജു പേണ്ടാനത്തിന്റെ ജീവന്‍ രക്ഷിച്ച സര്‍വദിനെ തലനാട് പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരന്റെ നേതൃത്വത്തില്‍ ഭരണസമിതി അഭിനന്ദിച്ചു.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments