ഈരാറ്റുപേട്ട : കെ എസ് എം ബി എച് എസ് കാരയ്ക്കാട് സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. പ്രേത്യേക ആസംബ്ലിയിൽ ബഹു.ഹാഷിർ നദ് വി (ഫൗസിയ ചീഫ് പ്രേമോട്ടർ) പരിസ്ഥിതി ദിന സന്ദേശം നൽകി. ബഹു.മുഹമ്മദ് ആരിഫ് (ഫൗസിയ ട്രസ്റ്റ് സെക്രട്ടറി )ആശംസകൾ അറിയിച്ചു സംസാരിച്ചു.
പ്രഥമ അധ്യാപിക സുമിന പി എ യുടെ നേതൃത്വത്തിൽ കുട്ടികൾ വൃക്ഷതൈകൾ നട്ടു.പോസ്റ്റർ രചന മത്സരം നടന്നു.അതിനുശേഷം ഈരാറ്റുപേട്ട നഗരസഭ ഒൻപതാം വാർഡിലെ ഹരിത സേനാ പ്രവർത്തക ശ്രീമതി ജുവൈരിയ്യയെ വീട്ടിലെത്തി പൊന്നാടയണിയിച്ച് ആദരിച്ചു.
അധ്യാപികമാരായ സെൽമ ജോസ്, ഷംന കെ. എസ്, സ്നേഹ എഫ്രേം, സുഹുന പി നവാസ്, 8, 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായിരുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments