സെൻ്റ് ജോൺ NHSS കൊഴുവനാൽ 2024 സ്കൂൾ വർഷത്തിലെ പ്രവേശനോത്സവത്തിന് June 3 ന് തിരിതെളിഞ്ഞു. സ്കൂൾ മാനേജർ റവ. ഡോ. ജോർജ് വെട്ടുകല്ലേലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ് മാസ്റ്റർ സോണി തോമസ് സ്വാഗതം ആശംസിച്ചു. പി. റ്റി.എ. പ്രസിഡൻ്റ് . ഷിബു പൂവക്കുളം ഉദ്ഘാടനം നിർവ്വഹിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ലീലാമ്മ ബിജു, വൈസ് പ്രസിഡൻ്റ് ശ്രീ രാജേഷ് ബി. , വാർഡ് മെമ്പർ ശ്രീ. പി.സി. ജോസഫ്, MPTA പ്രസിഡൻ്റ് ശ്രീമതി ജെസി ജോസഫ്, സണ്ണി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു. സ്കൂൾ മാനേജർ റവ. ഡോ. ജോർജ് വെട്ടുകല്ലേൽ തെളിച്ച അക്ഷരദീപം നവാഗതരായ വിദ്യാർഥികൾ ഏറ്റുവാങ്ങി.
എലേന സൂസൻ ഷിബുവിൻ്റെ സംഗീതം പ്രവേശനോത്സവ പരിപാടികൾക്ക് കൊഴുപ്പേകി. പരിപാടികൾക്ക് വിദ്യാർത്ഥികളായ നീരജ് ഉല്ലാസ് , മാത്യു ഫിലിപ്പ്, ജിസ്ബിൻ 'ജോബി, ശ്രീഹരി, അധ്യാപകരായ ശ്രീമതി ഷാൽവി ജോസഫ് , മിനിമോൾ ജേക്കബ് ,ഷാലറ്റ് അഗസ്റ്റ്യൻ, അനിത സി. നായർ ,ലിറ്റി കെ.സി, Sr തെരേസ് മൈക്കിൾ , ജിജിമോൾ ജോസഫ് , ജീനാ ജോർജ്, സണ്ണിക്കുട്ടി സെബാസ്റ്റ്യൻ, ,ജിസ് മോൾ ജോസഫ്,ജസ്റ്റിൻ എബ്രാഹം, ഷൈനി M I , ഏലിയാമ്മ ജോസഫ് , സിബി ഡൊമിനിക്ക്, അനൂപ് ചാണ്ടി എന്നിവർ നേതൃത്വം നൽകി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments