Latest News
Loading...

പുണ്യശ്ലോകൻ കാട്ടാറത്ത് ചാണ്ടിയച്ചന്റെ ചരമ വാർഷികം.



മണിയംകുന്ന് തിരുഹൃദയപള്ളി സ്ഥാപകന്‍ കാട്ടാറത്ത് ചാണ്ടിയച്ചന്റെ 97 - മത് ചരമ വാര്‍ഷികാചരണവും  ചാണ്ടിയച്ചന്റെ ജീവിത പ്രവര്‍ത്തന കാലത്തെ സംബന്ധിച്ചു സ്ഥാപിച്ച ശിലഫലകത്തിന്റെ അനാച്ഛാദനവും  മണിയം കുന്ന് പള്ളിയില്‍ നടന്നു.  മണിയം കുന്ന് വികാരി ഫാദർ ജോർജ് തെരുവത്ത്, ചരമ ദിനചാരണത്തിന് കാര്‍മികത്വം   വഹിച്ചു.




പൂഞ്ഞാർ ഇടവക യിലെ കാട്ടാറത്ത് ചാണ്ടി - ത്രേസ്യ ദമ്പതകളുടെ മകനായ ചാണ്ടിയച്ചൻ 1859 ലാണ് ജനിച്ചത്. തൃശൂർ, പള്ളിപ്പുറം സെമിനാരികളിൽ വൈദിക പഠനം പൂർത്തിയാക്കി.1896- ൽ മണിയം കുന്ന് പള്ളി സ്ഥാപിച്ചു. 1927-ൽ മരണം വരെ വികാരി ആയിരുന്നു.
 




മണിയം കുന്ന് പള്ളി, മണിയം കുന്ന് ക്‌ളാര മഠം, വാഗമൺ കുരിശു മല, പൂഞ്ഞാർ സെന്റ് ആന്റണിസ് സ്കൂൾ, ഭരണങ്ങനം ക്ലാര മഠം,
മലയിഞ്ചപ്പാറ പള്ളി  എന്നിവയുടെ സ്ഥാപകനാണ് കാട്ടാറത്ത് ചാണ്ടിയച്ചൻ. കാട്ടാറത്ത്, മുതിരെന്തിക്കൽ, കിഴക്കേതോട്ടം, പുളിക്കൽ, പെരുമ്പള്ളി കുന്നേൽ എന്നീ  കുടുംബ ശാഖകളാണ് ശിലഫലകം സ്ഥാപിച്ചിരിക്കുന്നത്.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments