Latest News
Loading...

നൂറ്റാണ്ടിന്റെ പത്രപ്രദർശനവുമായി കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ..



വായനവാരത്തിന്റെ രണ്ടാം ദിനം അറിവിന്റെ പുതിയ വാതായനങ്ങൾ തുറന്ന് കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ. നൂറു വർഷം വരെ പഴക്കമുള്ള വർത്തമാനപത്രങ്ങളുടെ പ്രദർശനമാണ് വ്യാഴാഴ്ച സ്കൂളിൽ നടന്നത്. ചുറ്റുവട്ടത്തുള്ള മറ്റു സ്കൂളുകളും പ്രദർശനം കാണാൻ വിദ്യാർത്ഥികളെ എത്തിച്ചിരുന്നു.




കൂട്ടിക്കൽ വില്ലേജ് ഓഫീസർ ആയിരുന്ന എ എസ് മുഹമ്മദാണ് പോയ കാലത്തിന്റെ മഷി പുരണ്ട നാഴികക്കല്ലുകളെ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചത്. രാഷ്ട്രനേതാക്കൾ അടക്കമുള്ളവരുടെ സ്ഥാനലബ്ധി, മരണം, ലോകചരിത്രത്തിലെ വിപ്ലവകരമായ സംഭവങ്ങൾ, ഉരുൾപൊട്ടൽ പോലെയുള്ള പ്രകൃതിദുരന്തങ്ങൾ ഇവ ക്രോഡീകരിക്കപ്പെട്ട പത്രശേഖരത്തിലുണ്ട്. 


ഒരിക്കലും നമ്മൾ കേൾക്കാൻ പോലും ഇടയില്ലാത്ത പത്രങ്ങളുടെ പേരുകൾ തന്നെ കാഴ്ചക്കാരിൽ വിസ്മയമുണർത്തുന്നതായിരുന്നു. ഹെഡ്മാസ്റ്റർ  റജി സെബാസ്റ്റ്യൻ, പി ടി എ പ്രസിഡന്റ് ഡൈനോ ജെയിംസ് ഇഞ്ചിക്കാലയിൽ എന്നിവർ പ്രദർശനത്തിനു നേതൃത്വം നൽകി. 




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments