ഇന്നലെ ഷോക്കേറ്റ് മരിച്ച കടനാട് സെന്റ് സെബാസ്റ്റിയന്‍സ് സ്‌കൂള്‍ അധ്യാപകന്‍ ജിമ്മി ജോസ് (49) സാറിന് അധ്യാപക വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ആദരാഞ്ജലി. രാവിലെ സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ പ്രിയപ്പെട്ട സാറിന് കുട്ടികള്‍ മിഴിനീര്‍ കൊണ്ട് യാത്രയേകി. കുട്ടികള്‍ക്ക് പ്രിയപ്പെട്ടവനായിരുന്ന ഇംഗ്ലീഷ് ടീച്ചറുടെ വിയോഗം സഹപ്രവര്‍ത്തകര്‍ക്കും ഞെട്ടലും ആഘാതവുമായി.
അറക്കുളം സെന്റ് മേരീസ്, രാമപുരം സെന്റ് അഗസ്റ്റിന്‍സ്, പ്രവിത്താനം സെന്റ് മൈക്കിള്‍ സ്‌കൂളുകളിലെ അധ്യാപനത്തിന് ശേഷമാണ് ജിമ്മി കടനാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകനായെത്തുന്നത്. സരസമായ അധ്യാപന ശൈലിയിലൂടെ വിദ്യാര്‍ത്ഥികളെ കൈയിലെടുത്തിരുന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തിനൊപ്പം കുട്ടികള്‍ക്കും തീരാവേദനയായി.
രാവിലെ 9 മണിയോടെയാണ് ഭൗതികശരീരം സ്‌കൂളിലെത്തിച്ചത്. കൈയില്‍ ഒരു പിടി പുഷ്പങ്ങളുമായി അരികിലെത്തി കുട്ടികള്‍ പ്രിയ അധ്യാപകന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കല്‍, കടനാട് പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി, മെംബര്‍ ഉഷാ രാജു, ബിജു പുന്നത്താനം, ജോസുകുട്ടി പൂവേലി, സ്‌കൂള്‍ മാനേജര്‍ ഫാ. അഗസ്റ്റിന്‍ അരഞ്ഞാണി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സംസ്‌കാരം 3ന് മാനത്തൂര്‍ സെന്റ് മേരീസ് പള്ളിയില്‍ നടക്കും
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments