ജില്ലാ ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള ജൂനിയർ, സബ് ജൂനിയർ കോട്ടയം ജില്ലാ നീന്തൽ ചാമ്പ്യൻഷിപ്പ് പാല തോപ്പൻസ് അക്കാദമിയിൽ നടന്നു. തോപ്പൻസ് അക്കാഡമി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ മത്സരത്തിൽ പാലാ സെന്റ് തോമസ് കോളേജ് അക്വാട്ടിക് സെൻ്റർ രണ്ടാം സ്ഥാനവും പാലാ മുനിസിപ്പൽ അക്വാട്ടിക് സെൻ്റർ മൂന്നാം സ്ഥാനം നേടി.
കുറവിലങ്ങാട് അക്വാട്ടിക് ക്ലബ്ബിനാണ് നാലാം സ്ഥാനം. 7 ടീമുകൾ മത്സരങ്ങളിൽ മാറ്റുരച്ചു. പാലാ നഗരസഭ അംഗവും ജില്ലാ അക്വാട്ടിക് അസോസിയേഷൻ പ്രസിഡന്റുമായ ബിനു പുളിക്കക്കണ്ടം മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.
തെരഞ്ഞെടുക്കപ്പെടുന്ന താരങ്ങൾ സംസ്ഥാന അക്വാറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. ജൂൺ 14 മുതൽ തിരുവനന്തപുരത്താണ് സംസ്ഥാന തല മത്സരങ്ങൾ നടക്കുന്നത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments