ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ കാഞ്ഞിരംകവലയ്ക്ക് സമീപം ബസിൽ ബൈക്കിടിച്ച് മരിച്ച വാളകം ഒറ്റപ്ലാക്കൽ ജിബിൻ്റെ സംസ്കാരം വ്യാഴാഴ്ച രണ്ടിന് പാലാ പൊതുശ്മശാനത്തിൽ നടക്കും. മേലുകാവ് കാഞ്ഞിരംകവല പാക്കപ്പുള്ളി വളവിൽ ഇന്ന് 1.30 ഓടെയാണ് അപകടമുണ്ടായത്.
ഈരാറ്റുപേട്ടയിൽ നിന്നും തൊടുപുഴക്ക് പോകുന്ന സ്വകാര്യബസിലാണ് ജിബിൻ സഞ്ചരിച്ച ബൈക്കിടിച്ചത്. മുട്ടത്തുനിന്നും വരികയായിരുന്നു ജിബിൻ. പാക്കപ്പുള്ളി വളവിൽ പിക്കപ് ജീപ്പിനെ മറികടന്നെത്തിയ ബൈക്ക് നേരെ ബസിന് അടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. ബസിലെ സിസിടിവിയിൽ നിന്നുള്ള അപകടദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
മാതാവ് ബിബിന. സഹോദരൻ അബിൻ. മൃതദേഹം തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments