Latest News
Loading...

ജൽ ജീവൻ മിഷൻ പൈപ്പിട്ടു. റോഡ് തോട് ആയി


ജൽജീവൻ മിഷൻ പദ്ധതിക്ക് ആയുള്ള പൈപ്പിടൽ പലയിടത്തും പ്രതിഷേധങ്ങൾക്ക് കാരണമാകുന്നു. നല്ല രീതിയിലുള്ള റോഡിൻ്റെ വശങ്ങൾ കുഴിക്കുന്നതോടെ പലയിടത്തും ഗതാഗത തടസ്സങ്ങളും ഉണ്ടാകുന്നുണ്ട്. തീക്കോയി പഞ്ചായത്തിലെ വെള്ളികുളം കമ്പിപ്പാലം പുള്ളിക്കാനം റോഡിൽ വാഹനഗതാഗതം പോലും പദ്ധതി മൂലം തടസ്സപ്പെടുന്ന അവസ്ഥയിലാണ് .






കയറ്റം നിറഞ്ഞ റോഡിൻ്റെ ഓടയിലൂടെയാണ് ഈ റോഡിൽ പൈപ്പ് ഇട്ടിരിക്കുന്നത്. ജെസിബി കൊണ്ട് കുഴിച്ച് പൈപ്പിട്ട ശേഷം മണ്ണിട്ട് മൂടുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ ഈ മണ്ണ് അപ്പാടെ ഒലിച്ചുപോയി പൈപ്പ് തെളിഞ്ഞ നിലയിലാണ്. ഇളക്കിയ മണ്ണ് പൂർണമായും റോഡിലൂടെ ഒഴുകി. ചെറുകല്ലുകൾ റോഡിലൂടെ എമ്പാടും നിറഞ്ഞുകിടക്കുകയാണ്.




ഓടയിൽ പൈപ്പിട്ടതോടെ പലയിടത്തും വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. റോഡിലൂടെ ഒഴുകുന്ന വെള്ളവും ഒഴുകി വരുന്ന കല്ലുകളും ഇരുചക്രവാഹന യാത്രക്കാരെയാണ് ഏറ്റവും അധികം ബുദ്ധിമുട്ടിക്കുന്നത്. പദ്ധതി പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ നാട്ടുകാരുടെ പ്രതിഷേധവും ഉയരുന്നുണ്ട്.






പൈപ്പിടുന്നത് റോഡിൻറെ മറുവശത്തേക്ക് മാറ്റുകയോ ഓടയിൽ താഴ്ത്തി സ്ഥാപിക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ കോൺക്രീറ്റ് ചെയ്യാത്ത പക്ഷം മണ്ണ് പൂർണമായും ഒലിച്ചു പോകും എന്നുള്ളതും വസ്തുതയാണ് . പദ്ധതി വരുന്നതിനോട് എതിർപ്പില്ലെങ്കിലും വെള്ളമൊഴുകി റോഡ് ഗതാഗതം തടസ്സപ്പെടുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments