Latest News
Loading...

വായനാദിനത്തിൽ പുസ്തകങ്ങൾ സ്കൂളിന് കൈമാറി വീട്ടമ്മ



 പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തിലെ 14ാം വാർഡിലെ വീട്ടമ്മയായ നിർമ്മല തോമസ് കൊച്ചുപുരയിൽ ,തൻ്റെ ഭർത്താവായ KS തോമസിൻ്റെ ഓർമയ്കായി അദ്ദേഹത്തിൻ്റെ പുസ്തകശേഖരം പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് HSS സ്കൂളിലെ NSS വിദ്യാർത്ഥികൾക്ക് കൈമാറി. ചാർട്ടേഡ് അക്കൗണ്ടൻ്റായിരുന്ന ഭർത്താവ് തോമസ് വർഷങ്ങൾക്ക് മുമ്പ് മരണമടഞ്ഞതാണ്.




നിർമ്മല തോമസ് തൻ്റെ ഭർത്താവിൻ്റെ വില പിടിപ്പുള്ള നൂറോളം  പുസ്തകങ്ങൾ വെറുതെ നശിച്ചു പോകാതെ എന്തെങ്കിലും ഉപകാരപ്രദമായ രീതിയിൽ വിനിയോഗിക്കണമെന്ന് വാർഡ് മെമ്പറായ അനിൽകുമാർ മഞ്ഞ പ്ളാക്കലിനെ അറിയിക്കുകയും അതുവഴി പൂഞ്ഞാർ സെൻ്റ് ആൻ്റണിസ് HSS NSS യൂണിറ്റ് വായനാദിനത്തിൽ ഈ പുസ്തകശേഖരം ഏറ്റെടുക്കുകയുമായിരുന്നു .




വാർഡ് മെമ്പർമാരായ അനിൽകുമാർ മഞ്ഞപ്ളാക്കൽ, സജി സിബി , NSS പ്രോഗ്രാം കോ ഓർഡിനേറ്റർമാരായ നിഷ മാനുവൽ. 'ബൈജു ജേക്കബ്, സീമ  സെബാസ്റ്റ്യൻ NSS വോളണ്ടയിറന്മാർ തുടങ്ങിയവർ പങ്കെടുത്തു. 





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments